തിരുവനന്തപുരം: നടന് ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതിനെ വിമര്‍ശിച്ച് സിപിഐഎം. ‘അമ്മ’യുടെ നടപടി തെറ്റെന്ന് സിപിഎം കുറ്റപ്പെടുത്തി. സിപിഎം ഇരയ്ക്കൊപ്പമാണ്. എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് വ്യക്തമാക്കി
അമ്മയുടെ നടപടി അമ്മ സ്ത്രീവിരുദ്ധമാണെന്ന ആക്ഷേപം ഉണ്ടാക്കി. സംഘടനാ ഭാരവാഹികള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയണമെന്നും സിപിഎം ആവശ്യപ്പെട്ടു. അതേസമയം അമ്മയിലുള്ള ഇടത് ജനപ്രതിനിധികളെ ആക്ഷേപിക്കുന്നത് ദുരുദ്ദേശപരമെന്നും സിപിഎം ആരോപിച്ചു.