തിരുവനന്തപുരം: പൊലീസാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതെന്ന് പോളിറ്റ് ബ്യൂറോ യോഗത്തില്‍ പിണറായി വിജയന് പറഞ്ഞു. സര്‍ക്കാരിന്റെ മുന്നിലെത്തുമ്പോള്‍ ഉചിതമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. യുഎപിഎ കരിനിയമം ആണെന്ന നിലപാടില്‍ മാറ്റമില്ലെന്നും പോളിറ്റ് ബ്യൂറോ. ശബരിമലയില്‍ ലിംഗസമത്വം വേണമെന്നാണ് പാര്‍ട്ടി നിലപാട്. സുപ്രീംകോടതിയുടെ ഉത്തരവ് ആശയക്കുഴപ്പം ഉണ്ടാക്കുന്നതായും പിബി വ്യക്തമാക്കി.
യുഎപിഎ അറസ്റ്റ്; പോളിറ്റ് ബ്യൂറോയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി
By
November 17, 2019 4:32 pm