പുതിയ ചീഫ് സെക്രട്ടറിയായി ടോം ജോസ് ഇന്ന് ചുമതലയേല്‍ക്കും. നിലവിലെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. വൈകിട്ട് നാല് മണിക്കാകും ചുമതലയേല്‍ക്കുക. നിലവില്‍ തൊഴില്‍, ജലവിഭവം, നികുതി വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ടോം ജോസ് കേരളത്തിന്റെ 45ാമത്തെ ചീഫ് സെക്രട്ടറിയാണ് ചുമതലയേല്‍ക്കുന്നത്. ടോം ജോസിന് 2020 മേയ് 31 വരെ സര്‍വീസുണ്ട്.
ചീഫ് സെക്രട്ടറിയായി ടോം ജോസ് ഇന്ന് ചുമതലയേല്‍ക്കും
By
June 30, 2018 10:19 am