നിരക്ക് വര്‍ധനയുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് ഓട്ടോറിക്ഷ, ടാക്സി, ലൈറ്റ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്ക് ജൂലൈ മൂന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, ടിയുസിഐ, യുടിയുസി, ജെടിയു യൂണിയനുകളില്‍പ്പെടുന്ന സംസ്ഥാനത്തെ എട്ടു ലക്ഷത്തില്‍പ്പരം തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കും.
ടാക്സി കാറുകള്‍ക്ക് 15 വര്‍ഷത്തേക്ക് മുന്‍കൂര്‍ ടാക്സ് തീരുമാനം പിന്‍വലിക്കുക, വര്‍ധിപ്പിച്ച ആര്‍ടിഎ ഓഫിസ് ഫീസുകള്‍ ഒഴിവാക്കുക, ഓട്ടോറിക്ഷ ഫെയര്‍മീറ്ററുകള്‍ സീല്‍ ചെയ്യുന്ന ലീഗല്‍ മെടോളജി വകുപ്പ് സീലിങ് ഒരു ദിവസം വൈകിയാല്‍ ഈടാക്കുന്ന 2000 രൂപ പിഴ നടപടി ഒഴിവാക്കുക, മോട്ടോര്‍വാഹന തൊഴിലാളി ക്ഷേമനിധിയില്‍ മുഴുവന്‍ മോട്ടോര്‍വാഹന തൊഴിലാളികളെയും ഉള്‍പ്പെടുത്തുകയും അവകാശാനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുക എന്നിവാണ് മറ്റ് ആവശ്യങ്ങള്‍.