Football

ഗ്രൂപ്പ് ഘട്ടം കഴിഞ്ഞു; ലോകകപ്പില്‍ ഇനി ജീവന്മരണ പോരാട്ടങ്ങള്‍

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോള്‍ ആവേശം ഗ്രൂപ്പ് ഘട്ടം കടന്ന് നോക്കൗട്ട് റൗണ്ടിലേക്ക്. ഇനിയുള്ള ലോകകപ്പ് ദിനങ്ങള്‍ ജേതാക്കളുടേത് മാത്രമാകും. സമനിലകളില്ല എന്നതാണ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളുടെ പ്രത്യേകത. മത്സരം സമനിലയിലായാല്‍ അധികസമയവും ടൈബ്രേക്കറും നടത്തി വിജയിയെ തീരുമാനിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഇനിയുള്ള ഓരോ മത്സരങ്ങളിലും ഓരോ ടീമുകള്‍ വീതം ലോകകപ്പിനോട് വിടപറയേണ്ടി വരും.

എട്ട് പ്രീക്വാര്‍ട്ടറുകളില്‍ രണ്ട് മത്സരങ്ങള്‍ ശനിയാഴ്ച നടക്കും. ലയണല്‍ മെസിയുടെ അര്‍ജന്റീനയും പോള്‍ പോഗ്ബയുടെ ഫ്രാന്‍സും തമ്മിലാണ് ആദ്യ പ്രീക്വാര്‍ട്ടര്‍. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് അര്‍ജന്റീന-ഫ്രാന്‍സ് പോരാട്ടം. രാത്രി 11.30ന് നടക്കുന്ന രണ്ടാം പ്രീക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ലൂയിസ് സുവാരസിന്റെ ഉറുഗ്വെയും തമ്മില്‍ കൊമ്പുകോര്‍ക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top