Latest News

അമേരിക്കയില്‍ മാധ്യമ സ്ഥാപനത്തില്‍ വെടിവെയ്പ്പ്: അഞ്ച് പേര്‍ കൊല്ലപ്പെട്ടു

മേരിലന്‍ഡ്: അമേരിക്കയിലെ മേരിലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനത്തില്‍ നടന്ന വെടിവെയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ക്യാപിറ്റല്‍ ഗസറ്റ് എന്ന ദിനപത്രത്തിന്റെ ഓഫിസിലാണ് വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെ വെടിവയ്പുണ്ടായത്. ന്യൂസ്റൂമില്‍ കയറി അക്രമി നിറയൊഴിക്കുകയായിരുന്നു. അക്രമിയെ പോലീസ് പിടികൂടി.

അനാപൊളിസിലെ 888 ബെസ്റ്റ്‌ഗേറ്റ് റോഡിലാണു ക്യാപിറ്റല്‍ ഗസറ്റിന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം. ഇതു പൂര്‍ണമായും ഒഴിപ്പിച്ച് ജീവനക്കാരെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. യുഎസിലെ മാധ്യമ സ്ഥാപനങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചു. ഓഫിസിന്റെ ചില്ലുവാതില്‍ നിറയൊഴിച്ചു തകര്‍ത്തതിനു ശേഷമായിരുന്നു അക്രമി അകത്തേക്കു വെടിവച്ചത്. ന്യൂസ് റൂമിലേക്കു കയറിയ അക്രമി ചുറ്റിലേക്കും വെടിയുതിര്‍ക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top