ഡയറ്റിങ് നടത്തി പെണ്‍കുട്ടികള്‍ ദിനംതോറും മെലിയുന്ന പോലെയാണ് ഇന്ത്യന്‍ രൂപയുടെ മൂല്യമിടിയുന്നത്. ഡോളറുമായുള്ള വിനിമയ നിരക്കില്‍ ഇന്ത്യന്‍ രൂപ 68.95 എന്ന ഏറ്റവും മോശപ്പെട്ട നിലയിലെത്തി. അതായത് ഇത്രയും മോശമായ നിലവാരത്തില്‍ ഇന്ത്യന്‍ രൂപ ഇതുവരെ താഴ്ന്നിട്ടില്ല.
2016 നവംബര്‍ 4നാണ് ഏറ്റവും താഴ്ന്ന നിലയില്‍ രൂപയെത്തിയത്. 68.86 ആയിരുന്നു അന്നത്തെ വില. രൂപയുടെ വില വല്ലാതെ ഇടഞ്ഞതില്‍ മനസ്സുകൊണ്ട് സന്തോഷിക്കുന്ന രണ്ട് വിഭാഗക്കാരുണ്ട്. പ്രവാസഭാരതീയരും കയറ്റുമതിക്കാരും. ഇരുകൂട്ടര്‍ക്കും രൂപയുടെ മൂല്യമിടിയുന്നതുകൊണ്ട് നല്ല പ്രയോജനമുണ്ട്.