Business

വിപണി ദുര്‍ബലം 27-06-2018

ബുധനാഴ്ച വിപണി തീരേ ദുര്‍ബലമായിരുന്നു. രൂപയുടെ വിലയിടിവും ഏഷ്യന്‍ വിപണിയിലെ മാന്ദ്യവും ആഗോള വ്യാപാര നിയന്ത്രണവുമെല്ലാം ചേര്‍ന്നപ്പേള്‍ വിപണി അക്ഷരാര്‍ത്ഥത്തില്‍ പിന്നോട്ടടിച്ചു.

പൊതുവേ ദുര്‍ബലമായിരുന്ന വിപണിയില്‍ നിക്ഷേപകര്‍ അനുകൂലമായല്ല പ്രതികരിച്ചത്. മുംബൈ വിലസൂചിക 0.77 ശതമാനം താഴ്ന്ന് 97.75 പോയിന്റ് ഇടിഞ്ഞ് 35,217.11 ലാണ് വ്യാപാരമവസാനിപ്പിച്ചത്.

നിഫ്റ്റി 0.91 ശതമാനം താഴ്ന്ന് 97.75 പോയിന്റ് നഷ്ടത്തില്‍ 10,671.40 ലാണ് ക്ലേസ് ചെയ്തത്.

സെന്‍സെക്‌സില്‍ നേട്ടമുണ്ടാക്കിയത് എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, കോള്‍ ഇന്ത്യ ഓഹരികളാണ്. ഐസിഐസിഐ ബാങ്ക്, ലാര്‍സന്‍ ആന്റ് ടൂബ്രോ, ടാറ്റാ മോട്ടോഴ്‌സ്, എസ്ബിഐ, പവ്വര്‍ ഗ്രിഡ്, ബജാജ് ഓട്ടോ എന്നീ ഓഹരികള്‍ 1.09 മുതല്‍ മൂന്ന് ശതമാനം വരെ നഷ്ടമുണ്ടാക്കി.

മുന്‍നിര ഓയില്‍ കമ്പനികളെല്ലാം നിഫ്റ്റിയില്‍ നഷ്ടമുണ്ടാക്കി. ലിബിയ, കാനഡ, തുടങ്ങിയ രാജ്യങ്ങളിലെ എണ്ണ ഉത്പാദന മേഖലയിലെ തടസ്സങ്ങളും ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി അമേരിക്ക പരമാവധി തടസ്സപ്പെടുത്തുന്നതുമാണ് വിലയിടിയാനുള്ള പ്രധാന കാരണങ്ങള്‍.

ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നാല് ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top