Latest News

സമൂഹമാധ്യമങ്ങളില്‍ താരമായി ‘പോഞ്ചോ’

തളര്‍ന്നു വീണ പോലീസുകാരന്റെ ജീവന്‍ രക്ഷിക്കാനായി നായ സി.പി.ആര്‍ നല്‍കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മാഡ്രിഡ് മുന്‍സിപ്പല്‍ പോലീസിലെ പോഞ്ചോ എന്ന മിടുക്കന്‍ നായയാണ് വിഡിയോയിലെ താരം.

ഉദ്യോഗസ്ഥന്‍ തളര്‍ന്നു വീണപ്പോഴേക്കും എവിടെ നിന്നോ ഓടി വരുന്ന പോഞ്ചോ വീണയാളുടെ നെഞ്ചത്ത് മുന്‍കാലുകള്‍ അമര്‍ത്തി സി.പി.ആര്‍ നല്‍കുകയും മുഖമടുപ്പിച്ച് ശ്വാസോച്ഛ്വാസം ശ്രദ്ധിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ നായയ്ക്ക് ട്രെയിനിംങ് നല്‍കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു മോക്ക് പ്രകടനം ഉദ്യോഗസ്ഥര്‍ നടത്തിയത്. തളര്‍ന്നു വീണയാളെ എഴുന്നേല്‍പ്പിക്കാനായി നടത്തിയ ശ്രമത്തെയും നായയുടെ ബുദ്ധി സാമര്‍ത്ഥ്യത്തെയും പുകഴ്ത്തി നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.

മാഡ്രിഡിലെ പോലീസുകാരാണ് ഇതിന്റെ ദൃശ്യം ക്യാമറയില്‍ പകര്‍ത്തി പുറത്ത് വിട്ടിരിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ കൊണ്ട് 1.7 മില്യണ്‍ പേരാണ് വീഡിയോ കണ്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top