Business

ഇടിവ് തുടരുന്നു

അമേരിക്ക ചൈന വ്യാപാരകരാര്‍ യുദ്ധം കരുത്താര്‍ജ്ജിക്കുന്ന പശ്ചാത്തലത്തില്‍ തിങ്കളാഴ്ച്ച വിപണി തീരെ ദുര്‍ബലമായിരുന്നു. സാങ്കേതികമായി വിപണി മുന്നേറ്റത്തിന് ലക്ഷണങ്ങളൊക്കെ കാണിക്കുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി നിരവധി കാരണങ്ങള്‍ അനുകൂലമല്ല. ഹ്രസ്വകാല നിക്ഷേപകര്‍ കരുതിവേണം വിപണിയില്‍ പുതിയ നിക്ഷേപത്തിന് തയ്യാറാകേണ്ടത്.

മുംബൈ വിലസൂചിക 0.6 ശതമാനം നഷ്ടത്തില്‍ 219 പോയിന്റ് ഇടിഞ്ഞ് 35,470 ലാണ് വ്യാപാരമവസാനിപ്പിച്ചത്.

നിഫ്റ്റി 59 പോയിന്റ് നഷ്ടത്തില്‍ 10,762 ലാണ് ക്ലോസ് ചെയ്തത്.

ബാങ്കിംഗ്, ഓട്ടോ ഓഹരികള്‍ക്കാണ് പ്രധാനമായി വിലയിടിവ് രേഖപ്പെടുത്തിയത്. 35 ഓഹരികള്‍ ഇന്ന് നിഫ്റ്റിയുടെ നെഗറ്റീവ് സോണിലാണ് നിലനില്‍ക്കുന്നത്.

ടാറ്റാ മോട്ടോഴ്‌സ്, ഐസിഐസിഐ, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ ഓഹരികള്‍ക്കെല്ലാം 3.4 മുതല്‍ 6.2 ശതമാനം വരെ വിലക്കുറവിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് 20 ശതമാനം ചുങ്കം ഏര്‍പ്പെടുത്തുമെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വന്നതോടെ ടാറ്റാ മോട്ടോഴ്‌സിന്റെ വില നന്നായി ഇടിഞ്ഞു. ജഗ്വാര്‍, ലാന്‍ഡ്‌റോവര്‍ തുടങ്ങിയ മുന്തിയ വാഹനങ്ങള്‍ ബ്രിട്ടനില്‍ നിര്‍മ്മിച്ച് ടാറ്റാ മോട്ടോഴ്‌സ് അമേരിക്കയിലേക്ക് കയറ്റി അയക്കുന്നുണ്ട്.

ഈയാഴ്ച്ച ഈ മാസത്തെ സെറ്റില്‍മെന്റ് വിപണിയുടെ നീക്കങ്ങളെ നിയന്ത്രിക്കാം. നിക്ഷേപകര്‍ കരുതലോടെ വേണം നിക്ഷേപത്തിന് തയ്യാറാവേണ്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top