Breaking News

ജെസ്നയുടെ തിരോധാനത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സഹോദരന്‍

ജെസ്നയുടെ തിരോധാനത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സഹോദരന്‍ ജെയ്സ്. കേസ് അന്വേഷണം വഴി തിരിച്ചു വിടാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്നും സഹോദരന്‍ ആരോപിച്ചു.

ജെസ്നയെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞതെന്ന് ജെയ്‌സ് ചോദിച്ചതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘കുടുംബത്തിന് നേരെ ഉയരുന്ന ആരോപണങ്ങള്‍ വേദനിപ്പിക്കുന്നവയാണ്. നാല് തവണ എന്നെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അതുപോലെ തന്നെ പിതാവ് ജെയിംസിനേയും പല തവണ ചോദ്യം ചെയ്തിട്ടുണ്ട്. അതിന് പുറമെ, ജെയിംസ് നിര്‍മിക്കുന്ന കെട്ടിടങ്ങളിലടക്കം പൊലീസ് തിരച്ചില്‍ നടത്തിയിട്ടും യാതൊരു തെളിവും കണ്ടെത്തിയിട്ടില്ല,’ ജെയ്‌സ് പറഞ്ഞു.

അമ്മ മരിച്ചതിനെ ചൊല്ലിയല്ലാതെ ജസ്നയ്ക്ക് മറ്റ് വിഷമങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് പറഞ്ഞ സഹോദരന്‍ കാണാതാവും മുമ്പ് ജസ്നയുടെ ഫോണിലേക്ക് വിളിച്ച സുഹൃത്തിനെ സംശയമുണ്ടെന്നും പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top