Kerala

ദിലീപിനെ അമ്മ തിരിച്ചുവിളിച്ചു

പ്രതിഷേധങ്ങള്‍ക്കും മുറവിളികള്‍ക്കുമൊടുവില്‍ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മ തിരിച്ചുവിളിച്ചു. ഇന്നലെ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. താരത്തിന് താത്പര്യമുണ്ടെങ്കില്‍ സംഘടനയിലേക്ക് തിരികെ എത്താമെന്ന് യോഗത്തില്‍ വ്യക്തമാക്കുകയായിരുന്നു. ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം അജന്‍ഡയ്ക്ക് പുറത്തുള്ള വിഷയമായാണ് ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചത്.

അതേസമയം ദിലീപ് അമ്മയില്‍ തിരിച്ചെത്തുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായതിനെത്തുടര്‍ന്നാണ് 2017 ഓഗസ്റ്റ് 11നാണ് അമ്മ ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്. ആ തീരുമാനമെടുത്ത് ഒരു വര്‍ഷം പോലും തികയും മുമ്പാണ് താരത്തെ മടക്കി കൊണ്ടു വന്നിരിക്കുന്നത്.

നടി ഊര്‍മിള ഉണ്ണിയാണു ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ദിലീപിനെ പുറത്താക്കാന്‍ തിടുക്കപ്പെട്ട് എടുത്ത തീരുമാനം സംഘടനാ ചട്ടപ്രകാരമല്ലായിരുന്നെന്നും സാങ്കേതികമായി നിലനില്‍ക്കില്ലെന്നും പുതിയ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. പുറത്താക്കല്‍ പ്രഖ്യാപിച്ച മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായം പറയാത്തതിനാല്‍ കാര്യമായ ചര്‍ച്ചകളോ എതിര്‍പ്പോ ഇല്ലാതെ ദിലീപിനെ തിരിച്ചെടുക്കാന്‍ ധാരണയാവുകയായിരുന്നു. കുറ്റം തെളിയിക്കപ്പെടാത്ത സ്ഥിതിക്ക് ദിലീപില്‍ നിന്നും ഒരു വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കിയത് ശരിയായില്ലെന്നായിരുന്നു ദിലീപ് പക്ഷം ഉയര്‍ത്തിയ വാദം.

ദിലീപ് അനുകൂലികളാണ് എക്‌സിക്യൂട്ടീവില്‍ ഭൂരിഭാഗവും എന്നത് യാഥാര്‍ത്ഥ്യമാണ്. നടിയെ ആക്രമിച്ച സംഭവത്തില്‍ ഇരയ്‌ക്കൊപ്പം നിന്ന് പ്രതിഷേധിച്ച പൃഥ്വിരാജിനേയും രമ്യാ നമ്പീശനേയും ഒഴിവാക്കിയായിരുന്നു നടപടികള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top