Kerala

മൂന്നാര്‍ വിഷയം; പ്രത്യേക നിയമം പരിഗണനയിലെന്ന് മുഖ്യമന്ത്രി, എന്‍.ഒ.സി പിന്‍വലിക്കില്ല

മൂന്നാറിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. എന്നാല്‍ കെട്ടിട്ട നിര്‍മ്മാണത്തിന് എന്‍.ഒ.സി നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നല്‍കിയ അടിയന്തരപ്രമേയനോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷത്തു നിന്നും കെ.എം മാണിയാണ് നോട്ടീസ് നല്‍കിയത്.

മെയ് 26-ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനെ തുടര്‍ന്നാണ് മൂന്നാര്‍ മേഖലയിലെ ഭവനനിര്‍മ്മാണത്തിന് എന്‍ഒസി നിര്‍ബന്ധമാക്കിയത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മാസം 26ന് നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഉത്തരവ് പുറവെടുവിച്ചപ്പോള്‍ കളക്ടര്‍-സബ് കളക്ടര്‍ തലത്തില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.

അതേസമയം, എന്‍ഒസി നിര്‍ബന്ധമാണെന്നും ഇത് നല്‍കാനുള്ള അധികാരം വില്ലേജ് ഓഫീസര്‍മാരില്‍ നിന്ന് മാറ്റാനാകില്ലെന്നും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും സഭയെ അറിയിച്ചു. മുഖ്യമന്ത്രിയുടേയും റവന്യൂ മന്ത്രിയുടേയും വിശദീകരണത്തെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങി പോകുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top