സത്യസന്ധതയുടെ വിജയമാണ് ചരക്കു സേവന നികുതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി നടപ്പാക്കിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നമാണ് സാക്ഷാത്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മന് കി ബാത്തിലൂടെയായിരുന്നു മോദി ഇക്കാര്യം വ്യക്തമാക്കിയത്.
ജിഎസ്ടി രാജ്യത്തിന്റെ നേട്ടമാണ്. ജിഎസ്ടി നടപ്പിലാക്കിയതോടെ ചെക്ക് പോസ്റ്റുകള്‍ ഇല്ലാതായി. ഇതിലൂടെ സമയവും പണവും ലാഭിക്കാന്‍ സാധിച്ചുവെന്നും മോദി പറഞ്ഞു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)