Kerala

ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കണമെന്ന് താരങ്ങള്‍

നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുക്കണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ആവശ്യമുയര്‍ന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ അമ്മയില്‍ നിന്ന് ദിലീപ് പുറത്താക്കപ്പെട്ടത് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് താരങ്ങളുടെ വാദം.

ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം അജന്‍ഡയ്ക്ക് പുറത്തുള്ള വിഷയമായാണ് ജനറല്‍ ബോഡിയില്‍ ഇന്ന് അവതരിപ്പിച്ചത്. നടി ഊര്‍മിള ഉണ്ണി ഈ ആവശ്യം ഉന്നയിച്ച് ആദ്യം രംഗത്തെത്തുകയായിരുന്നു. ദിലീപിനെ പുറത്താക്കിയത് നിയമപരമായി നിലനില്‍ക്കില്ലെന്ന് മറുപടിയായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

പുറത്താക്കിയതിനെതിരേ ദിലീപ് കോടതിയില്‍ പോകാത്തത് ഭാഗ്യമെന്ന് ജോയിന്റ് സെക്രട്ടറി സിദ്ദിഖും പറഞ്ഞു. അടുത്ത എക്‌സിക്യുട്ടീവ് യോഗത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top