Kerala

കവയിത്രിയും അധ്യാപികയുമായ ബി.സുജാതദേവി അന്തരിച്ചു

കവയിത്രിയും അധ്യാപികയുമായ ബി.സുജാതദേവി അന്തരിച്ചു. 72 വയസായിരുന്നു. എഴുത്തുകാരി സുഗതകുമാരി, മണ്മറഞ്ഞ വിദ്യാഭ്യാസ വിചക്ഷണ ഹൃദയകുമാരി എന്നിവരുടെ ഇളയ സഹോദരിയാണ്. നിരവധി കവിതാ സമാഹാരങ്ങളും സഞ്ചാര സാഹിത്യങ്ങളും രചിച്ചിട്ടുള്ള സുജാത ദേവിയ്ക്ക് കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാരസാഹിത്യത്തിനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

എറണാകുളം മഹാരാജാസ് കോളേജ് ഉള്‍പ്പടെ കേരളത്തിലെ വിവിധ കലാലയങ്ങളില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു. ഏതാനും ആഴ്ചകളായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ മൂന്ന് മണിക്കായിരുന്നു അന്ത്യം.

ഭര്‍ത്താവ് പരേതനായ പി ഗോപാലകൃഷ്ണന്‍ നായര്‍, മക്കള്‍. പരമേശ്വരന്‍ (സഞ്ജു), പരേതനായ ഗോവിന്ദന്‍ (ഉണ്ണി), പദ്മനാഭന്‍ (കണ്ണന്‍)

സംസ്‌കാരം വൈകിട്ട് മൂന്ന് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍. അന്ത്യോപചാരം സുഗതകുമാരിയുടെ വസതിയായ നന്താവനത്തെ ‘വരദ’യില്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top