മോസ്കോ: ലോകകപ്പ് കിരീടമെന്ന ലയണല്‍ മെസിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ടീം ഒന്നടങ്കം അദ്ദേഹത്തിനൊപ്പമെന്ന് സഹതാരങ്ങള്‍. യോഗ്യതാ റൗണ്ടില്‍ തിരിച്ചടികള്‍ നേരിട്ടപ്പോഴും അര്‍ജന്റീനയെ മുന്നോട്ട് നയിച്ചത് മെസിയെന്ന ഇതിഹാസവും അയാളുടെ സ്വപ്നവുമാണ്. ഈ ലോകകപ്പിലെ ഓരോ വിയര്‍പ്പ് തുള്ളിയും മെസിയുടെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടിയാണെന്നും സഹതാരങ്ങള്‍ ഉറപ്പ് നല്കുന്നു.
ഐസ്ലന്റിനോടേറ്റ സമനിലയുടെ ആഘാതത്തില്‍ നിന്ന് ടീം കരകയറിയെന്നാണ് അര്‍ജന്റീനന്‍ താരങ്ങള്‍ പറയുന്നത്. ഇനി കിരീടമാണ് ലക്ഷ്യം. അതിനായി മെസിക്ക് പിന്നില്‍ ടീം ഒറ്റക്കെട്ടായി ഉണ്ടാവുമെന്നും താരങ്ങള്‍ വ്യക്തമാക്കി. ലോകകപ്പ് കിരീടമെന്ന വലിയ സ്വപ്നം സഫലമാക്കാനുള്ള മെസിയുടെ അവസാന അവസരമാകും റഷ്യയില്‍. ഇന്ന് രാത്രി 11.30നാണ് ക്രൊയേഷ്യയ്ക്കെതിരായ അര്‍ജന്റീനയുടെ രണ്ടാം മത്സരം.