Breaking News

മെസ്സി 2021 വരെ ബാർസിലോണയിൽ തന്നെ

മഡ്രിഡ്: അർജൻറീന സൂപ്പർ താരം  ലയണൽ മെസ്സി 2021 വരെ ബാർസിലോണയിൽ തുടരും. 2021 ജൂൺ വരെയാണ് മെസ്സിക്ക് ബാർസിലോനയുമായുള്ള കരാർ. നിയമപ്രശ്നം ഒഴിവാക്കാനാണ് ക്ലബിൽ തുടരുന്നതെന്നും മെസ്സി അറിയിച്ചു. ബാർസ പ്രസിഡന്റ് ജോസഫ് മരിയ ബർത്യോമു പരാജയമാണെന്നും മെസ്സി അഭിപ്രായപ്പെട്ടു. സ്പോർട്സ് മാധ്യമമായ ഗോൾ ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിലാണ് മെസ്സി നിലപാടു വ്യക്തമാക്കിയത്.
ബാർസ വിടാനുള്ള താൽപര്യം ഭാര്യയോടും കുട്ടികളോടും പറഞ്ഞപ്പോൾ എല്ലാവരും കരയുകയായിരുന്നു. എന്റെ കുട്ടികൾക്ക് ബാർസിലോന വിട്ടുപോകാനോ, പഠിച്ചിരുന്ന സ്കൂളുകൾ മാറുന്നതിനോ ആഗ്രഹമുണ്ടായിരുന്നില്ല. ക്ലബ് വിടണമെങ്കിൽ 700 മില്യന്‍ യൂറോ നൽകേണ്ടിവരുമെന്നു ബാർസ പ്രസിഡന്റ് പറഞ്ഞു. അതു സാധ്യമല്ല. ഈ കാരണം കൊണ്ടാണു ബാർസയിൽ തുടരുന്നത്– മെസ്സി വ്യക്തമാക്കി. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top