Latest News

അരവിന്ദ് കേജ്രിവാള്‍ ലഫ്.ഗവര്‍ണറിന്റെ വസതിയില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വസതിയില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സമരത്തിന്റെ ഒമ്പതാംനാള്‍ ഗവര്‍ണര്‍ ഇടപെടുകയായിരുന്നു. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുമായി അടിയന്തര കൂടിക്കാഴ്ച നടത്താന്‍ ലഫ്.ഗവര്‍ണര്‍ കേജരിവാളിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.

ഈ മാസം പതിനൊന്നിനാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മൂന്നു മന്ത്രിമാരും ലഫ്.ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ സമരം ആരംഭിച്ചത്. ഡല്‍ഹി ചീഫ് സെക്രട്ടറി അംശു പ്രകാശിനെ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ചുമതലകളില്‍നിന്നു വിട്ടുനില്‍ക്കുന്ന ഐഎഎസ് ഉദ്യോഗ സ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു സമരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top