സരാന്‍സ്ക്: സ്വന്തം നാട്ടില്‍ കരുത്ത് തെളിയിച്ച് റഷ്യ. നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യരാജ്യമായി റഷ്യ മാറി. ഗ്രൂപ്പ് എയിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കിയാണ് റഷ്യ മുന്നോട്ട് കുതിച്ചിരിക്കുന്നത്.
ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റഷ്യ തകര്‍ത്തത്. ഇന്നലെ നടന്ന മറ്റ് മത്സരങ്ങളില്‍ ഗ്രൂപ്പ് എച്ചില് ജപ്പാന് കൊളംബിയയെയും സെനഗല്‍ പോളണ്ടിനെയും അട്ടിമറിച്ചു.