ഡ്യുക്കാട്ടിയുടെ അഡ്വഞ്ചറര്‍ ടൂറര്‍ വിഭാഗത്തില്‍പ്പെട്ട മള്‍ട്ടിസ്ട്രാഡ 1260 ഇന്ത്യയില്‍ പുറത്തിറങ്ങി. സ്റ്റാന്‍ഡേര്‍ഡ് മള്‍ട്ടിസ്ട്രാഡയ്ക്ക് 15.99 ലക്ഷവും മള്‍ട്ടിസ്ട്രാഡ 1260 sന് 18.06 ലക്ഷവുമാണ് എക്‌സ്‌ഷോറൂം വില. D-Air, പൈക്‌സ് പീക് വേരിന്റ് തുടങ്ങിയ മറ്റ് വകഭേദങ്ങള്‍ എപ്പോള്‍ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.
പഴയ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260ല്‍ നിന്നും ശ്രദ്ധേയമായ മാറ്റങ്ങളാണ് പുതിയ മോഡലിലുളളത്.
ആകെമൊത്തം അടിമുടി മാറ്റങ്ങളോടെയാണ് ഡ്യുക്കാട്ടി പുതിയ മള്‍ട്ടിസ്ട്രാഡയെ അവതരിപ്പിച്ചിരിക്കുന്നത്. എഞ്ചിന്‍, ചേസ്, സ്വിങ്‌റാം, നവീകരിച്ച ഇല്‌ക്ട്രോണിക്‌സ് തുടങ്ങി വാഹനം മൊത്തത്തില്‍ മാറിയിട്ടുണ്ട്.