ലോകം ഫുട്ബോള്‍ ആവേശത്തിലാവുമ്പോള് വ്യത്യസ്തമായ രീതിയിലാണ് തൃശ്ശൂരിലെ മാള്‍ ഓഫ് ജോയ് ലോക ഫുട്ബോളിനെ വരവേല്‍ക്കുന്നത്. ഇഷ്ട ടീമിന്റെയും കളിക്കാരുടെയും നിറങ്ങളും ചിത്രങ്ങളും വഴിയോരങ്ങളിലും ചുമരുകളിലും നിറയുമ്പോള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഫുട്ബോള്‍ ഗ്രൗണ്ടിന്റെ മിനിയേച്ചര്‍ ആണ് മാള്‍ ഓഫ് ജോയ് ഒരുക്കിയിരിക്കുന്നത്.
മാള്‍ ഓഫ് ജോയ്ലെ ഫുട്ബോള്‍ ആരാധകരായ ജീവനക്കാരുടെ 5 ദിവസത്തെ പരിശ്രമഫലമായാണ് അതിമനോഹരമായ ഫുട്ബോള്‍ ഗ്രൗണ്ട് മിനിയേച്ചര്‍ നിര്‍മ്മിച്ചത്. നിരവധി ആളുകളും ഫുട്ബോള്‍ പ്രേമികളും ഈ മിനിയേച്ചര്‍ കാണുന്നതിനും ഫോട്ടോസ് എടുക്കുന്നതിനുമായി തൃശ്ശൂര്‍ മാള്‍ ഓഫ് ജോയ് ല്‍ എത്തിക്കൊണ്ടിരിക്കുകയാണ്.