Kerala

തൃശൂര്‍ മാള്‍ ഓഫ് ജോയിയുടെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പും ബൈക്ക്‌റാലിയും നടന്നു

ലോകരക്തദാന ദിനാചരണത്തോടനുബന്ധിച്ച്‌ തൃശൂര്‍ മാള്‍ ഓഫ് ജോയിയുടെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പും ബൈക്ക്‌റാലിയും നടന്നു.

രക്തദാനക്യാമ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ വി കെ രാജു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം രക്തദാനത്തെ കുറിച്ച് ബോധവല്‍ക്കരണ സന്ദേശവും നല്‍കി.

ചടങ്ങില്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ കോര്‍ഡിനേറ്റര്‍ പി പി ജോസ്, ജോയ് ആലുക്കാസ് ഡിജിഎം ജോര്‍ജ് ടിഎ, മാള്‍ ഓഫ് ജോയ്, മാള്‍ മാനേജര്‍ സുമേഷ്, ജോളി സില്‍ക്ക്‌സ് റീജിനല്‍ മാനേജര്‍ മഹേഷ്, ജോയ് ആലുക്കാസ് ജ്വല്ലറി മാനേജര്‍ ജെയ്‌സണ്‍, ജോളി സില്‍ക്ക്‌സ് മാനേജര്‍ ബെസ്‌റ്റൊ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ മാള്‍ ഓഫ് ജോയ് സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രക്തദാനത്തില്‍ പങ്കാളികളായി.


രക്തദാന ക്യാമ്പിനോട് അനുബന്ധിച്ച് നടത്തിയ ബൈക്ക് റാലി തൃശൂര്‍ ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉത്തം ദാസ് ഫ്‌ളാഗ് ഓഫ് ചെയ്തു.

മാള്‍ ഓഫ് ജോയ് സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ബൈക്ക്‌റാലിയില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top