Kerala

പിണറായി വിജയന്‍ വടക്കുനോക്കി മുഖ്യമന്ത്രി; കെ സുരേന്ദ്രന്‍

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ വടക്കുനോക്കി മുഖ്യമന്ത്രിയായി മാറിയെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. വടക്ക് എന്താണ് നടക്കുന്നതെന്നാണു മുഖ്യമന്ത്രി ശ്രദ്ധിക്കുന്നതെന്നും കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായിട്ട് മുഖ്യമന്ത്രി അവിടേക്കു തിരിഞ്ഞുനോക്കിയില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുക വഴി പിണറായിയുടെ ഉദ്യേശം എല്ലാവര്‍ക്കും മനസിലായി. കേരളത്തില്‍ നിരവധി പ്രശ്‌നങ്ങളുണ്ടായിരിക്കെ മുഖ്യമന്ത്രിക്കു രാഷ്ട്രീയം കളിക്കുന്നതിലാണു താത്പര്യമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top