Football

കരഞ്ഞ് വാശിപിടിച്ച് കുഞ്ഞ് ആരാധകന്‍; ബസ് കയറിയ ക്രിസ്റ്റിയാനോ തിരിച്ചിറങ്ങി

ലിസ്ബണ്‍: ആരാധകരെ, പ്രത്യേകിച്ച് കൊച്ചുകുട്ടികളെ ഒട്ടും നിരാശപ്പെടുത്താത്ത താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അത്തരത്തില്‍ പുറപ്പെടാനിരുന്ന ബസില്‍ നിന്ന് ഇറങ്ങി വന്ന് തന്റെ കുഞ്ഞ് ആരാധകരെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന ക്രിസ്റ്റ്യാനോയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ലോകകപ്പിനായി റഷ്യയിലേക്ക് പറക്കാന്‍ലിസ്ബണ്‍ വിമാനത്താളത്തിലെത്തിയതായിരുന്നു ക്രിസ്റ്റിയാനോ റൊണാള്‍ഡൊയും പോര്‍ച്ചുഗല്‍ ടീമും. വിമാനത്താവളത്തിനുള്ളിലെ ബസില്‍ പോര്‍ച്ചുഗീസ് താരങ്ങളെല്ലാം കയറിവിമാനത്തിനടുത്തേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നിതിനിടെയാണ് ഒരു കുഞ്ഞു ആരാധകന്‍ അമ്മയോടൊപ്പം റൊണാള്‍ഡോയെ തേടിയെത്തിയത്.

റൊണാള്‍ഡോയുടെ പേരെഴുതിയ പോര്‍ച്ചുഗീസ് ജഴ്സിയണിഞ്ഞ കുഞ്ഞു ആരാധകനെ കരഞ്ഞ് പറഞ്ഞിട്ടും സുരക്ഷാ ഉദ്യോഗസ്ഥര്‍ ബസിലേക്ക് കടത്തി വിട്ടില്ല. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട റൊണാള്‍ഡോ ബസില്‍ നിന്നിറങ്ങിവന്ന് അവനെ കെട്ടിപിടിക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ആരാധകന്‍ അണിഞ്ഞിരുന്ന ജഴ്സിയില്‍ ക്രിസ്റ്റിയാനോ ഒപ്പിട്ട് നല്‍കുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top