Kerala

കെജ്രിവാളിന് പിന്തുണയുമായി നാല് മുഖ്യമന്ത്രിമാര്‍ ഡല്‍ഹിയില്‍

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ സമരത്തിനു പിന്തുണയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം നാല് മുഖ്യമന്ത്രിമാര്‍ ഡല്‍ഹിയിലെത്തി. പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി എന്നിവരാണ് കേജരിവാളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹിയില്‍ എത്തിയത്. പുതിയ രാഷ്ട്രിയ സാഹചര്യങ്ങള്‍ ഉടലെടുത്ത പശ്ചാത്തലത്തില്‍ ദില്ലിയില്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുകയാണ്.

ഞായറാഴ്ച നടക്കുന്ന നീതി ആയോഗ് യോഗത്തിനായാണ് മുഖ്യമന്ത്രിമാര്‍ ഡല്‍ഹിയിലെത്തിയത്. ഡല്‍ഹി ലഫ്.ഗവര്‍ണറുടെ ഔദ്യോഗിക വസതിയിലെത്തി കേജരിവാളിനെ കാണാന്‍ അനുമതി ചോദിച്ചെങ്കിലും ലഭിച്ചില്ല. ഇതോടെ മുഖ്യമന്ത്രിമാര്‍ ഒരുമിച്ച് കേജരിവാളിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.

കഴിഞ്ഞ മാസം കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയോടൊപ്പം നടന്ന പ്രതിപക്ഷ ഐക്യത്തിന്റെ ബാക്കിപത്രമായാണ് ഈ കൂടിക്കാഴ്ച്ചയെ വിലയിരുത്തുന്നത്. ഡല്‍ഹിയിലെത്തിയ ഉടന്‍ തന്നെ നാല് മുഖ്യമന്ത്രിമാരും കൂടിക്കാഴ്ച്ച നടത്തി. ബംഗാളിലെ വൈരം മറികടന്നാണ് പിണറായി വിജയനും മമതാ ബാനര്‍ജിയും കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ മാസം കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്കിടെ പിണറായിയും മമതയും കണ്ടിരുന്നെങ്കിലും സംസാരിച്ചിരുന്നില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top