രൂപയുടെ മൂല്യം 36 പൈസ താഴ്ന്ന് ഡോളറുമായുള്ള വിനിമയത്തില്‍ 67.98 രൂപയായി. മൂന്നാഴ്ചത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
ആഗോളതലത്തില്‍ ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിച്ച് വരികയാണ്. സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ കണക്കനുസരിച്ച് ജൂണ്‍ 14ന് മാത്രം 1,372.84 കോടി രൂപയുടെ ഓഹരികളാണ് ഫോറിന് പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റേര്‍സ് വിറ്റിരിക്കുന്നത്.
ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില നിലനില്‍ക്കുന്നത് മൂലം രൂപയുടെ മൂല്യം വീണ്ടുമിടിയാനാണ് സാധ്യതയെന്ന് വിപണിവൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്.