Kerala

കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

കോഴിക്കോട് കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. 13 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നു. നാല് വീടുകള്‍ ഒലിച്ചു പോയി. ദുരിതം നേരിടുന്നതിന് ?48 അംഗ കേന്ദ്ര ദുരന്ത നിവാരണ സേന കോഴിക്കോട്ട് എത്തി.

വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു. കോഴിക്കോട് മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍. താമരശ്ശേരിയില്‍ ഒരു മരണം. കരിഞ്ചോലയില്‍ അബ്ദുള്‍ സലീമിന്റെ മകള്‍ ദില്‍ന (9) ആണ് മരിച്ചത്. തൃശ്ശൂരിന്റെ മലയോര മേഖലയിലും മഴ തുടരുന്നുണ്ട്. പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ എല്ലാം തുറന്നുവിട്ടു. കണ്ണൂര്‍ പാല്‍ ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു.

കനത്ത മഴയില്‍ വയനാട് വൈത്തിരി തളിപ്പുഴയില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കക്കയം ഡാം ഉടന്‍ തുറന്നുവിടും. കട്ടിപ്പാറ കരിഞ്ചോലയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. മലപ്പുറം എടവണ്ണ ചാത്തല്ലൂരിലും ആനക്കല്ലിലും ഉരുള്‍പൊട്ടി, റോഡില്‍ മണ്ണിടിഞ്ഞുവീണ് ഗതാഗത തടസ്സം.  ശക്തമായ മഴയില്‍ കോഴിക്കോട് മലയോര മേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടി. കക്കയം, പുല്ലൂരാമ്പാറ, കരിഞ്ചോല, ചമല്‍, കട്ടിപ്പാറ മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കട്ടിപ്പാറയിലെ മൂന്നുപേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.

താമരശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. കൃഷിസ്ഥലങ്ങളും വെള്ളത്തിനടിയിലായി.

മാക്കൂട്ടം ചുരത്തില്‍ മരങ്ങള്‍ കടപുഴകി വീണു. നിരവധി വാഹനങ്ങളും യാത്രക്കാരും ചുരത്തില്‍ കുടുങ്ങി. കുടകിലോട്ട് യാത്ര പോയവരും കുടകില്‍ നിന്ന് നാട്ടിലോട്ട് പോയവരുമായി അനവധി ആളുകള്‍ കുടുങ്ങി.

ദേശീയ ദുരന്തനിവാരണസേന ഇന്ന് കോഴിക്കോട്ട് എത്തുന്നുണ്ട്. ജില്ലാ കളക്ടറുടെ ആവശ്യപ്രകാരമാണ് സേന എത്തുന്നത്.

കനത്ത മഴ തുടരുന്ന കോഴിക്കോട്ടേയും വയനാട്ടിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. കോഴിക്കോട് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. വയനാട്ടില്‍ പ്രൊഫഷണള്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കണ്ണൂര്‍ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top