Business

ജിയോ ഗ്രൂപ്പ് ബിസിനസ് വിപുലീകരിക്കുന്നു

ജിയോ കമ്പനിയുടെ പ്രമോട്ടര്‍മാര്‍ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ സുഹാസിനിയുടെ ചിത്രം അനാവരണം ചെയ്തപ്പോള്‍

സമുദ്രോല്‍പ്പന്ന കയറ്റുമതി, സ്വര്‍ണ വായ്പ, ട്രാവല്‍ ഏജന്‍സി, വിദേശ നാണ്യ വിനിമയ ബിസിനസില്‍ കരുത്തരായ കൊച്ചിയിലെ ജിയോ ഗ്രൂപ്പ് ബിസിനസ് വിപുലീകരണത്തിലേക്ക് കടക്കുന്നു.

മൊത്തം 225 കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനിയുടെ ജിയോ വി.പി.എല്‍ ഫിനാന്‍സ്, ഓണ്‍ലൈന്‍ സ്വര്‍ണ വായ്പ ആവശ്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ മുഖേന വായ്പയ്ക്കായി സമീപിക്കാം. ഓണ്‍ലൈന്‍ സ്വര്‍ണവായ്പ അനുസരിച്ച് സ്വര്‍ണം ഈട് വാങ്ങിയ ശേഷം ആവശ്യമായ തുക ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് മാറ്റും.മുതലും പലിശയും അതാത് സമയത്ത് ഓണ്‍ലൈനായി തിരിച്ചടക്കാവുന്നതാണ്.

കമ്പനികളുടെ ഇന്‍ഫാസ്ട്രക്ചര്‍ ചെലവുകള്‍ പരമാവധി പരിമിതപ്പെടുത്തി പുതിയ ബിസിനസ് സംവിധാനത്തിലൂടെ ലാഭക്ഷമത വര്‍ധിപ്പിക്കാനാണ് ശ്രമമെന്ന് ജിയോ വിപിഎല്‍ ഫിനാന്‍സിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ വിവേക് ലോറന്‍സ് പറഞ്ഞു. തമിഴ്‌നാട്ടിലും കേരളത്തിലുമായി 55 ശാഖകളാണ് കമ്പനിക്ക് നിലവിലുള്ളത്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 250 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.

ജിയോ സീ ഫുഡ്‌സ് പ്രധാനമായും മൂല്യ വര്‍ധിത ചെമ്മീന്‍ ഉത്പന്നങ്ങളാണ് അമേരിക്ക, യൂറോപ്പ് തുടങ്ങിയ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത്. വാള്‍മാര്‍ട്ട് പോലെയുള്ള വമ്പന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് ജിയോ സീ ഫുഡ്‌സിന്റെ മൂല്യവര്‍ധിത റെഡി ടു കുക്ക് ഉത്പന്നങ്ങള്‍ വില്‍പ്പനയ്‌ക്കെത്തുന്നുണ്ട്.

കൊച്ചിയില്‍ സ്വന്തമായുള്ള രണ്ട് ആധുനിക ഫാക്ടറിയില്‍ നിന്നാണ് കമ്പനി ഉത്പന്നങ്ങള്‍ കയറ്റി അയക്കുന്നത്. രാജ്യത്തെ പ്രമുഖ സമുദ്രോത്പന്ന കയറ്റുമതിക്കാരായ ജിയോ ഫുഡ്‌സിന് യുഎസ് എഫ്ഡിഎ യൂറോപ്യന്‍ യൂണിയന്‍ അംഗീകാരമുണ്ട്. ജിയോ സീ ഫുഡ്‌സ് താമസിയാതെ തന്നെ ജപ്പാന്‍ വിപണിയിലേക്കും പ്രവേശിക്കുമെന്ന് കമ്പനിയുടെ ചെയര്‍മാന്‍ കെ.ജി. ലോറന്‍സ് പറഞ്ഞു.

1970ല്‍ പ്രവര്‍ത്തനമാരംഭിച്ച ജിയോ സീ ഫുഡ്‌സിന് ലോകത്തിലെ മുന്‍നിര കമ്പനിയായ ജപ്പാനിലെ മിറ്റ് സുബിഷിയുമായി നിരവധി വര്‍ഷത്തെ വ്യാപാര ബന്ധമാണുള്ളത്.

സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന വിപിഎല്‍ ഫിനാന്‍സ് കമ്പനിയുടെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ പ്രശസ്ത സിനിമാ താരമായ സുഹാസിനി മണിരത്‌നമാണ്. കമ്പനിയുടെ മൂന്ന് ലക്ഷം രൂപ വരെ ലഭിക്കുന്ന ഭവന പുതുക്കല്‍ വായ്പാ പദ്ധതിക്ക് ഉപഭോക്താക്കളുടെ ഇടയില്‍ നിന്ന് നല്ല പ്രതികരണം ലഭിക്കുന്നുണ്ടെന്ന് വിവേക് ലോറന്‍സ് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top