Kerala

രാഹുലിന്റെ ഇഫ്താറില്‍ പ്രണബ് മുഖര്‍ജിയും

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തശേഷം രാഹുല്‍ ഗാന്ധി ആദ്യമായി നടത്തിയ ഇഫ്താര്‍ വിരുന്നില്‍ മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും പങ്കെടുത്തു. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാന സന്ദര്‍ശനത്തിനുശേഷം ഇതാദ്യമായാണ് ഇരുവരും കണ്ടുമുട്ടുന്നത്.
വിരുന്നിനെത്തിയ പ്രണാബ് രാഹുലിനൊപ്പം ഇരിക്കുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

നാഗ്പൂരില്‍ ആര്‍എസ്എസ് ചടങ്ങില്‍ പങ്കെടുത്തതിന്റെ പേരില്‍ ഇഫ്താറില്‍നിന്നു പ്രണാബിനെ ഒഴിവാക്കിയേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രണ്ടു വര്‍ഷത്തിനുശേഷമാണ് കോണ്‍ഗ്രസ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നത്. ഡല്‍ഹി താജ് പാലസ് ഹോട്ടലില്‍നടന്ന ഇഫ്താറില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെ നേതാവ് കനിമൊഴി, ആര്‍ജെഡി നേതാവ് മനോജ് ഝാ എന്നിവര്‍ പ്രതിപക്ഷത്തുനിന്നു പങ്കെടുത്തു. മമത ബാനര്‍ജിയും മായാവതിയും തങ്ങളുടെ പ്രതിനിധികളെ അയച്ചു. ജെഡിഎസ് നേതാവ് ഡാനിഷ് അലിയും വിരുന്നിനെത്തി. എഎപി നേതൃത്വത്തില്‍നിന്ന് ആരും ചടങ്ങിനെത്തിയില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top