Business

നിക്ഷേപകര്‍ കരുതലോടെ കാത്തിരിക്കുന്നു

യുഎസ് ഫെഡറല്‍ റിസേര്‍വ് പോളിസി മീറ്റിങ്ങിലുരുത്തിരിയുന്ന പ്രഖ്യാപനത്തില്‍ കണ്ണുനട്ടിരിപ്പായിരുന്നു നിക്ഷേപകര്‍. വലിയ ചാഞ്ചാട്ടങ്ങള്‍ക്കൊന്നും വിപണി വിധേയമായില്ല. മുംബൈ വിലസൂചിക 47 പോയിന്റ് വര്‍ദ്ധിച്ച് 35,739 ലാണ് വ്യാപാരമവസാനിച്ചത്.

നിഫ്റ്റി 14 പോയിന്റ് ഉയര്‍ന്ന് 10856 ലാണ് ക്ലോസ് ചെയ്തത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ്, അദാനി പോര്‍ട്ട്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികള്‍ക്ക് വില വര്‍ദ്ധിച്ചു. നിഫ്റ്റിയില്‍ ഡോ.റെഡ്ഡീസ്, സിപ്ല, ടിസിഎസ് ഓഹരികള്‍ക്കും വിലകൂടി.

ചൊവ്വാഴ്ച്ച പ്രഖ്യാപിച്ച ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് ഡേറ്റ വിപണിക്ക് ഇന്ന് തുണയായി. വ്യാവസായിക ഉല്‍പ്പാദനം 4.9 ശതമാനം ഉയര്‍ന്നത് പ്രതീക്ഷക്ക് വകനല്‍കുന്നുണ്ട്. നാല് മാസക്കാലത്തെ ഉയര്‍ന്ന നാണ്യപ്പെരുപ്പം വര്‍ദ്ധിച്ച പെട്രോളിയം ഉല്‍പ്പന്ന വില, തുടങ്ങിയ പ്രതികൂല ഘടകങ്ങളെ സംബന്ധിച്ച് ഗ്രോത്ത് ഡേറ്റ വിവരങ്ങളും വിപണി യാഥാര്‍ത്ഥ്യബോധത്തോടെയാണ് വിലയിരുത്തുന്നത്.

ആഗോള വിപണിയിലെ നിക്ഷേപകര്‍ യുഎസ് ഫെഡറല്‍ റിസേര്‍വ് പോളിസി നിരക്ക് പ്രഖ്യാപനമാണ് കാതോര്‍ത്തിരിക്കുന്നത്. പലിശ നിരക്ക് ഉയരുമോ എന്ന ചോദ്യത്തിനുത്തരം താമസിയാതെ അറിയാനാവും. നിക്ഷേപകര്‍ ഇപ്പോള്‍ വളരെ കരുതലോടെയാണ് വിപണിയെ സമീപിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top