Kerala

ജയനഗറില്‍ ബിജെപിക്ക് തിരിച്ചടി; മണ്ഡലം പിടിച്ചെടുത്ത് കോണ്‍ഗ്രസ്

ബംഗളുരു: കര്‍ണാടകയിലെ ജയനഗര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അട്ടിമറിച്ച് കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യത്തിന് വിജയം. ബിജെപിയുടെ സിറ്റിംഗ് സീറ്റായ ജയനഗറില്‍ 2889 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥനാര്‍ത്ഥി സൗമ്യ റെഡ്ഡി വിജയിച്ചത്. മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ.

സംസ്ഥാനത്ത് സഖ്യസര്‍ക്കാരുണ്ടാക്കിയ ശേഷം കോണ്‍ഗ്രസ് ദള്‍ സഖ്യം നേരിട്ട ആദ്യ തെരഞ്ഞെടുപ്പായിരുന്നു ജയനഗറിലേത്. ജയനഗറിലെ ഫലം കൂടി പുറത്തുവന്നതോടെ നിയമസഭയില്‍ കോണ്‍ഗ്രസ് – ജനതാദള്‍ സഖ്യത്തിന് 118 പേരുടെ പിന്തുണയായി. ബിജെപി സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.എല്‍.എയുമായിരുന്നു ബി.എന്‍ വിജയകുമാറിന്റെ മരണത്തെത്തുടര്‍ന്നാണ് ജയനഗറിലെ തെരഞ്ഞടുപ്പ് മാറ്റിവച്ചിരുന്നത്. വിജയകുമാറിന്റെ സഹോദരനായിരുന്നു ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top