പഞ്ചസാരയുടെ വില അപ്രതീക്ഷിതമായി കുതിക്കുന്നു. ചില്ലറ വില കിലോ ഗ്രാമിന് 40 രൂപയായി വര്‍ധിച്ചു.
ഒരാഴ്ച കൊണ്ട് 6 രൂപയാണ് കിലോഗ്രാമിന് കൂടിയത്. ലോകത്തിലെ രണ്ടാമത്തെ വലിയ പഞ്ചസാര ഉത്പ്പാദക രാജ്യമാണ് ഇന്ത്യ.
ഒരു വര്‍ഷം 3 ദശലക്ഷം മെട്രിക് ടണ്‍ പഞ്ചസാര കരുതലായി ഗോഡൗണില്‍ സംഭരിച്ച് സൂക്ഷിക്കാന്‍ ഭക്ഷ്യമന്ത്രാലയം നല്കിയ പദ്ധതിയനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മില്ലുകളില്‍ ഉത്പാദിപ്പിക്കുന്ന പഞ്ചസാരയ്ക്ക് ഉത്പാദന കേന്ദ്രങ്ങളില്‍ തന്നെ കിലോ ഗ്രാമിന് 29 രൂപ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുമുണ്ട്.
ഉത്പാദന ചെലവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇതുവരെ കിലോഗ്രാമിന് 7 മുതല്‍ 8 രൂപ ഉത്തര്‍പ്രദേശിലെ പഞ്ചസാര നിര്‍മാണ കമ്പനികള്‍ക്ക് നഷ്ടം വന്നിരുന്നു. കമ്പനികള്‍ ഇത് മൂലം വില വര്‍ധിപ്പിച്ചതാണ് ഇപ്പോള്‍ വില ഉയരാനുള്ള പ്രധാന കാരണം.
പഞ്ചസാരയ്ക്ക് വില ഉയരുന്നതോടെ ഒട്ടുമിക്ക ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കും വില ഉയരും. വില ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്ന് വ്യാപാര വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്.