Latest News

ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കെജ്‌രിവാള്‍ സര്‍ക്കാര്‍; സമരം മൂന്നാം ദിവസത്തിലേക്ക്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മൂന്ന് മന്ത്രിമാരും ലഫ്റ്റന്റ് ഗവര്‍ണറുടെ ഓഫീസിനുള്ളില്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, മന്ത്രിമാരായ സത്യേന്ദ ജെയിന്‍, മനീഷ് സിസോദിയ, ഗോപാല്‍ റായി എന്നീവരാണ് സമരം നടത്തുന്നത്. മന്ത്രി സത്യേന്ദ്ര ജെയിന്‍ നിരാഹാര സമരമാണ് നടത്തുന്നത്.

ഡല്‍ഹിയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കും വികസനത്തിനും വേണ്ടി തങ്ങള്‍ എന്ത് സമരം ചെയ്യാനും തയ്യാറാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. അതേസമയം ഇവരുമായി കൂടിക്കാഴ്ച നടത്താന്‍ പോലും ഗവര്‍ണ്ണര്‍ അനില്‍ ബൈജാല്‍ തയ്യാറായിട്ടില്ല. സമരം ശക്തിപ്പെടുത്താനാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top