എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയതിലൂടെ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തുവാനാണ് സുധീരന് ശ്രമിച്ചിരിക്കുന്നതെന്ന് മുന്‍ മന്ത്രി കെസി മന്ത്രി ജോസഫ്.
പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെയാണ് സുധീരന് ചോദ്യം ചെയ്തതെന്നും കെസി ജോസഫ് പറഞ്ഞു. പരസ്യ പ്രതികരണങ്ങളിലേക്ക് പോകരുത് എന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശമുള്ളതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്ന് പറഞ്ഞാണ് അദ്ദേഹം അവസാനിപ്പിച്ചത്.