കെവിന്റെ കുടുംബത്തിന് വീട് വെക്കാന്‍ 10 ലക്ഷം രൂപ നല്കാന് മന്ത്രിസഭായോഗ തീരുമാനം. ഭാര്യ നീനുവിന്റെ പഠന ചെലവ് ഏറ്റെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കെവിന്റെ കുടുംബം കോട്ടയം കുമാരനെല്ലൂരില്‍ വാടക വീട്ടിലാണ് താമസിക്കുന്നത്. കെവിന്റെ കുടുംബത്തിന് സ്വന്തമായി വീടും ഭാര്യ നീനുവിന് ജോലിയും നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരത്തെ പറഞ്ഞിരുന്നു.
നേരത്തെ യുവജന കമ്മീഷനും നീനുവിന് പത്ത് ലക്ഷം രൂപ സഹായമായി പ്രഖ്യാപിച്ചിരുന്നു. യുവജന കമ്മീഷന് അദ്ധ്യക്ഷ ചിന്ത ജെറോം വീട്ടിലെത്തിയാണ് നീനുവിന്റെ പഠനത്തിന് പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്തത്.
നീനു ചാക്കോയുമായുള്ള പ്രണയ വിവാഹത്തിന്റെ പേരിലാണ് കോട്ടയം നട്ടാശേരി സ്വദേശി കെവിനെ നീനുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊട്ടുപോയത്. പിന്നീട് കെവിന്റെ മൃതദേഹം ചാലിക്കരയിലെ പുഴയില്‍ കണ്ടെത്തുകയായിരുന്നു.