കുറ്റാരോപിതയായ ചന്ദകൊച്ചാറിന്റെ രാജി ആവശ്യപ്പെടാന്‍ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി ) ആവശ്യപ്പെടില്ല. എന്നാല്‍ ഐസിഐസിഐ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ എന്ന നിലയില്‍ ചന്ദ വഴിവിട്ട് വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസിന് വായ്പ അനുവദിച്ചതിന് പിഴ ചുമത്താന്‍ കഴിയും.
വിപണിയുടെ കാവലാള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന സെബിക്ക് 250 ദശലക്ഷം രൂപവരെ പിഴ ചുമത്താം.
കൊച്ചാറും, ബാങ്കും പിഴ നല്കി പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു.
2012ല്‍ 32.5 ബില്യണ്‍ ചന്ദയുടെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍ പ്രമോട്ടറുമായ വീഡിയോ കോണ്‍ ഇന്‍ഡസ്ട്രീസിന് വഴിവിട്ട വായ്പ നല്കിയ കേസ് റിസര്‍വ് ബാങ്ക്, സിബിഐ എന്നീ ഏജന്‍സികള്‍ അന്വേഷിച്ച് വരുകയാണ്.
വായ്പ അനധികൃതമായി നല്‍കിയത് വഴി ചന്ദാ കൊച്ചാറിന് വന്‍ സാമ്പത്തിക നേട്ടം ലഭിച്ചുവെന്നാണ് നിലവിലുള്ള ആരോപണം.
സെബിക്ക് പുറമേ അമേരിക്കന്‍ വിപണി റെഗുലേറ്റര്‍ , സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്(എസ്.ഇ.സി)യുടെ അന്വേഷണത്തിനും ചന്ദകൊച്ചാര്‍ വിധേയമാവും. അമേരിക്കന്‍ വിപണിയിലും ഐസിഐസിഐ ബാങ്കിന്റെ ഓഹരികള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.