Kerala

കോണ്‍ഗ്രസിലെ കലാപം കടുക്കുന്നു; രാഷ്ട്രിയകാര്യ സമിതി യോഗം മൂന്ന് മണിക്ക്

കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ ചൊല്ലിയുള്ള കലാപം പൊട്ടിത്തെറിയിലെത്തി നില്‍ക്കെ രാഷ്ട്രിയകാര്യസമിതി യോഗം മൂന്ന് മണിക്ക് നടക്കും. തീരുമാനം എടുത്ത നേതാക്കള്‍ക്ക് എതിരെ കടുത്ത വിമര്‍ശനമുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ യോഗത്തില്‍ ഉമ്മന്‍ചാണ്ടി പങ്കെടുത്തേക്കില്ല.

ഇതിനിടെ മുല്ലപ്പള്ളി രാമചന്ദ്രനും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ഇന്ദിരാഭവന് മുന്നില്‍ വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റായാല്‍ മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതിനു പോലെയാണെന്നാണ് പോസ്റ്ററില്‍ ഉള്ളത്. ഒറ്റുകാരും കള്ളന്മാരും കോണ്‍ഗ്രസിനെ നയിക്കണ്ട, മുല്ലപ്പള്ളി വേണ്ട എന്നിങ്ങനെയുള്ള പോസ്റ്ററുകളും, അണികളുടെ വികാരം കണ്ടില്ലെന്ന് നടിക്കരുതെന്നുമുള്ള പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കൊച്ചി ഡിസിസി ഓഫീസിന് മുന്നില്‍ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ചിത്രങ്ങള്‍ ശവപ്പെട്ടികളിലൊട്ടിച്ചും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ആസ്ഥാനത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അതേസമയം വലിയ ആരോപണ പ്രത്യരോപണങ്ങള്‍ക്കാകും ഇന്നു നടക്കുന്ന രാഷ്ട്രിയകാര്യസമിതി യോഗം സാക്ഷ്യം വഹിക്കുക. 21 അംഗ കെപിസിസി നിര്‍വ്വാഹക സമിതിയില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എംഎം ഹസ്സനും ഒഴികെ ബാക്കിയുളളവര്‍ കടുത്ത അതൃപ്തിയിലാണ്. ശക്തമായ വിയോജിപ്പ് പ്രകടമാക്കി പിജെ കുര്യനും വിഎം സുധീരനും രംഗത്തുണ്ട്. എന്നാല്‍ മൂവരും ചേര്‍ന്നെടുത്ത തീരുമാനം, വിവാദമായ ശേഷം ഉമ്മന്‍ ചാണ്ടിയില്‍ മാത്രം ഒതുങ്ങിയതില്‍ എ ഗ്രൂപ്പില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതും യോഗത്തില്‍ പ്രതിഫലിക്കുമെന്നാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top