Kerala

കൊച്ചി തീരത്ത് വന്‍ ഹൈഡ്രേറ്റ് വാതക നിക്ഷേപം

ലോകത്തിലെ മുന്‍നിര സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റിമറിക്കാന്‍ കഴിയുന്ന 130 ലക്ഷം കോടി ക്യുബിക് അടി ഹൈഡ്രേറ്റ് പ്രകൃതി വാതക ശേഖരം കൊച്ചി തീരം, കൃഷ്ണ ഗോദാവരി തടം, കാവേരി തടം എന്നിവിടങ്ങളില്‍ കണ്ടെത്തി.

അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയാണ് പ്രകൃതി വാതക ശേഖരം കണ്ടെത്തിയത്. ഈ ശേഖരത്തിന്റെ മൂന്നിലൊന്നും കൊച്ചി തീരത്താണെന്ന് പര്യവേഷണ സര്‍വേ സംഘം കണ്ടെത്തിയിട്ടുണ്ട്.

വീടുകളിലേക്കും വാണിജ്യസ്ഥാപനങ്ങളിലേക്കും ആവശ്യത്തിന് പുറമേ ഇന്ധനമായും ഹൈഡ്രേറ്റ് വാതകം ഉപയോഗിക്കാം. എന്നാല്‍ ഇത് വാണിജ്യപരമായി ഉത്പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യ ഇനിയും കണ്ടെത്തിയിട്ടില്ല. അമേരിക്ക ജപ്പാന്‍, കാനഡ എന്നിവിടങ്ങളില്‍ ഇതിനായി ശ്രമം പുരോഗമിക്കുകയാണ്.

അമേരിക്കയിലെ ഷെയ്ല്‍ ഗ്യാസിന്റെ മാകൃകയിലുള്ള പ്രകൃതി വാതക ശേഖരം ഭൂനിരപ്പിന് താഴെ ഷെയ്ല്‍ എന്നറിയപ്പെടുന്ന പാറയില്‍ നിന്നാണ് ലഭിക്കുന്നത്. കടലിനടിയില്‍ ഐസ് രൂപത്തിലാണ് ഹൈഡ്രേറ്റ് ശേഖരം നിലനില്‍ക്കുന്നത്.

എണ്ണ – പ്രകൃതി വാതക കോര്‍പറേഷന്‍ (ഒ.എന്‍.ജി.സി) യുഎസ് ജിയോളജിക്കല്‍ സര്‍വേ, ജാപ്പനീസ് ഡ്രില്ലിംഗ് കമ്പനി എന്നിവയുമായി ചേര്‍ന്ന് സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഇന്ത്യ പദ്ധതിയാവിഷ്‌കരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വിപുലമായ പ്രകൃതിവാതക നിക്ഷേപം വാണിജ്യപരമായി പ്രയോജനപ്പെടുത്തിയാല്‍ എണ്ണ ഇറക്കുമതി ചെലവായ കോടിക്കണക്കിന് വിദേശ നാണ്യം ലാഭിക്കാന്‍ കഴിയും. ഇതിന് പുറമേ വാതകം കയറ്റുമതി ചെയ്യുക വഴി വന്‍ വിദേശ നാണ്യം നേടാനും കഴിയും.

കൊച്ചിയില്‍ വാതകപര്യവേഷണം മൂലം വന്‍ മുതല്‍ മുടക്ക് വരുമെന്നത് കേരളത്തിന് നേട്ടമുണ്ടാകും. ആഗോള ഭീമന്‍ കമ്പനികള്‍ തങ്ങളുടെ പര്യവേഷണ സ്ഥാപനങ്ങള്‍ തുറക്കുന്നതോടെ കൊച്ചി വാതക പര്യവേഷണ ഹബ്ബായി രൂപാന്തരപ്പെടും. ഈ മേഖലയില്‍ പ്രത്യക്ഷമായും പരോക്ഷമായും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നത് മറ്റൊരു നേട്ടമുണ്ടാവും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top