Football

ക്യാപ്റ്റന്റെ കരുത്തില്‍ കപ്പടിച്ച് ഇന്ത്യ

ഇന്റര്‍ കോണ്ടിനെന്റല്‍ ഫുട്‌ബോള് കിരീടം ഇന്ത്യക്ക്. ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ കെനിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് രണ്ടു ഗോളുകളുടെ ഏകപക്ഷീയമായ ജയം ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഇതോടെ എട്ട് ഗോളുമായി ടൂര്‍ണമെന്റില്‍ ഛേത്രി ടോപ് സ്‌കോററായി.

ഇന്ത്യയുടെ ജയത്തിനൊപ്പം മറ്റൊരു അഭിമാനനേട്ടത്തിനും രാജ്യം സാക്ഷിയായി. ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന, നിലവില്‍ കളിക്കുന്ന, താരങ്ങളുടെ പട്ടികയില്‍ ഛേത്രിയും ഇടംപിടിച്ചു. അര്‍ജന്റീനയുടെ ലയണല്‍ മെസിക്കൊപ്പമാണു ഛേത്രി എത്തിയത്. 64 ഗോളുകളാണ് നിലവില്‍ ഛേത്രിയുടെ അക്കൗണ്ടിലുള്ളത്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരിലുള്ള 81 ഗോളുകളാണ് ഛേത്രിക്കു മുന്നിലുള്ളത്.

ഇന്ത്യന്‍ പോസ്റ്റില്‍ വന്‍മതില്‍ തീര്‍ത്ത അനസ് എടത്തൊടികയും കളിയിലെ താരമായി. പ്രതിരോധ നിരയുടെ മികച്ച പ്രകടനവും ടീമിന് കരുത്തായി. നായകനൊപ്പം ഒരു സ്‌ട്രൈക്കറുടെ ചുമതലയും നിര്‍വഹിച്ചുകൊണ്ടായിരുന്നു നായകന്‍ സുനില്‍ ഛേത്രിയുടെ പ്രകടനം. മികച്ച ഫോമില്‍ കളം നിറഞ്ഞുകളിച്ച താരം എട്ടാം മിനിറ്റില് ഇന്ത്യയ്ക്ക് ആദ്യ ഗോള്‍ സമ്മാനിച്ചു. 29-ാം മിനിറ്റില് രണ്ടാം ഗോളും പിറന്നതോടെ മുംബൈ അന്ധേരിയിലെ സ്റ്റേഡിയം ആര്‍പ്പുവിളികളില്‍ മുങ്ങി. ആദ്യപകുതിക്ക് ശേഷം ഛേത്രിയുടെ ഗോളിനായി രാജ്യമൊന്നാകെ കാത്തിരുന്നെങ്കിലും 2-0 എന്ന നിലയില്‍ കളി അവസാനിച്ചു. ഏതുവിധേനെയും ഗോളടിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടാം പകുതിയില്‍ ആക്രമണത്തിനിറങ്ങിയ ആഫ്രിക്കന്‍ പടയെ കരുത്തുറ്റ പ്രതിരോധ നിര തളച്ചതായിരുന്നു വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top