മോസ്കോ: റഷ്യന്‍ ലോകകപ്പിന്റെ രണ്ടാം ദിനമായ ഇന്ന് കരുത്തരായ സ്പെയിന് പോര്‍ച്ചുഗലിനെ നേരിടും. സ്പെയിനും പോര്‍ച്ചുഗലും തമ്മിലുള്ള രാജകീയ പോരാട്ടം തന്നെയാണ് ഇന്നത്തെ മത്സരങ്ങളിലെ മുഖ്യആകര്‍ഷണം.
മുന്‍ ലോകചാമ്പ്യന്മാരായ സ്പെയിനും നിലവിലെ യൂറോപ്യന്‍ ജേതാക്കളായ പോര്‍ച്ചുഗലും ഏറെ പ്രാധാന്യത്തോടെ തന്നെയാണ് തങ്ങളുടെ ആദ്യമത്സരത്തെ കാണുന്നത്. ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കുന്നതില്‍ ടീമുകളുടെ ആദ്യവിജയം നിര്‍ണായകമാവും.
രാത്രി 11.30നാണ് സ്പെയിനും പോര്‍ച്ചുഗലും തമ്മിലുള്ള മത്സരം ആരംഭിക്കുക. 5.30ന് നടക്കുന്ന മത്സരത്തില്‍ ഈജിപ്ത് ഉറുഗ്വേയെയും 8.30ന് മൊറോക്കോ ഇറാനെയും നേരിടും