Kerala

സുധീരന്റേത് അമിതാവേശമെന്ന് കെ.എം. മാണി

വി.എം. സുധീരന്റേത് അമിതാവേശമെന്ന് കേരള കോണ്ഗ്രസ്-എം ചെയര്‍മാന്‍ കെ.എം. മാണി. സുധീരന്റേത് കാര്യമറിയാതെയുള്ള വിമര്‍ശനമാണ്. വികാരപരമായി പ്രസ്താവനകള്‍ നടത്തുന്നതിന് മുന്‍പ് കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുധീരന്റെ അമിതാവേശം കേരളം പ്രതീക്ഷിച്ചതല്ലെന്നും മാണി പ്രസ്താവനയില്‍ അറിയിച്ചു.

യുഡിഎഫില്‍ തിരിച്ചെത്തിയ കെ.എം. മാണിക്കെതിരെ സുധീരന്‍ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. മാണി നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് എന്താണ് ഉറപ്പെന്ന് സുധീരന്‍ ഇന്ന് രാവിലെ ചോദിച്ചിരുന്നു. ബിജെപിക്കൊപ്പം കൂടില്ലെന്ന് ഉറപ്പുവരുത്താന്‍ മാണി തയാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

യുഡിഎഫില്‍ എത്തിയശേഷവും സമദൂരം എന്ന് മാണി പറയുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ലെന്നും നിലപാടില്‍ മാണി വ്യക്തത വരുത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മാണിയുടെ പ്രസ്താവന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top