Breaking News

കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് ഉമ്മന്‍ ചാണ്ടിയുടെ സ്വകാര്യ അജണ്ട: പി ജെ കുര്യന്‍

ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പി ജെ കുര്യന്‍.  രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയത് ഉമ്മന്‍ ചാണ്ടിയുടെ സ്വകാര്യ അജണ്ടയാണെന്ന് പി ജെ കുര്യന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി കാര്യങ്ങളെ വളച്ചൊടിച്ച് തെറ്റദ്ധരിപ്പിക്കുകയാണ്. ആരോടും സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും സീറ്റ് കിട്ടാത്തതില്‍ പരാതിയില്ലെന്നും കുര്യന്‍ പറഞ്ഞു.

2005 ല്‍ തനിക്ക് സീറ്റ് തരാന്‍ ഇടപെട്ടുവെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റാണ്. 2012 ലും തന്നെ സഹായിച്ചിട്ടില്ല. അന്ന് പാര്‍ട്ടി ദേശീയ നേതൃത്വമാണ് തന്നെ സഹായിച്ചത്. തന്നെ രാജ്യസഭ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് ഉമ്മന്‍ചാണ്ടി ശ്രമിച്ചുവെന്നും പി ജെ കുര്യന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

വ്യക്തിപരമായ ഒരാവശ്യത്തിനും ഉമ്മന്‍ചാണ്ടിയോട് സഹായം ചോദിച്ചിട്ടില്ല. എന്ത് സഹായമാണ് ചെയ്ത് തന്നതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ടെലിഫോണില്‍ പോലും സീറ്റ് നല്‍കുന്ന കാര്യം തന്നോട് പറയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ലെന്നും പി ജെ കുര്യന്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top