Breaking News

മാണി പാര്‍ട്ടിക്ക് സീറ്റ് നല്‍കിയ തീരുമാനം ചില നേതാക്കളുടേത്, കേരളത്തിലെ കോണ്‍ഗ്രസ് മെച്ചപ്പെട്ട നേതൃത്വത്തെ അര്‍ഹിക്കുന്നു; മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിടി ബല്‍റാം

യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരളകോണ്‍ഗ്രസിന് വിട്ടു നല്‍കിയ മുന്നണി നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിടി ബല്‍റാം എംഎല്‍എ. യുഡിഎഫിനെ വഞ്ചിച്ച് പുറത്ത്‌പോയ കേരളകോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അപമാനകരമാണെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. കേരളകോണ്‍ഗ്രസിന് സീറ്റ് നല്‍കിയതിനെ ഭൂരിഭാഗം പ്രവര്‍ത്തകരും നേതാക്കളും എതിര്‍ക്കുന്നതിന് കാരണമായി ബല്‍റാം ചില വസ്തുതകള്‍ ചൂണ്ടിക്കാട്ടുന്നു.

ലോക്‌സഭയില്‍ ഒരു വര്‍ഷം കൂടി ബാക്കിയുളള ഒരാളെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കിയതു വഴി അവിടെയുണ്ടാകുന്ന ജനപ്രതിനിധിയുടെ അഭാവം യുഡിഎഫിന് തലവേദനയാകും. ഇന്നലെ വരേക്കും സിപിഎമ്മിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്ന, ബത്തേരിയില്‍ ഇപ്പോഴും സിപിഎമ്മിനെ പിന്തുണക്കുന്ന പാര്‍ട്ടിയാണ് കേരളകോണ്‍ഗ്രസ്(എം). അങ്ങനെയുളള യുഡിഎഫിന്റെ ഘടകകക്ഷി മാത്രമായിരുന്ന പാര്‍ട്ടിക്ക് സീറ്റ് നല്‍കിയതിന്റെ ഉത്തരവാദിത്വം ചില നേതാക്കള്‍ക്ക് മാത്രമാണെന്നും ബല്‍റാം കുറ്റുപ്പെടുത്തുന്നു. കേരളത്തിലെ കോണ്‍ഗ്രസ് കൂടുതല്‍ നല്ല നേതാക്കളെ അര്‍ഹിക്കുന്നുവെന്നും ബല്‍റാം പറഞ്ഞുവയ്ക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top