Kerala

രാജ്യസഭാ സീറ്റ് തര്‍ക്കം; ഹൈക്കമാന്‍ഡിന് അതൃപ്തി

യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശദീകരണം തേടി. മുതിര്‍ന്ന നേതാക്കളുടെ പരാതിയെതുടര്‍ന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനോടാണ് വിശദീകരണം തേടിയിരിക്കുന്നത്.

അണികളുടെ വികാരം മനസിലാക്കുന്നതില്‍ കേരളത്തിലെ നേതൃത്വം പരാജയപ്പെട്ടുവെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്. പ്രശ്നങ്ങള്‍ കേരളത്തില്‍ തന്നെ തീര്‍ക്കാനാണ് നിര്‍ദേശം. അതിന് സാധിച്ചില്ലെങ്കില്‍ മാത്രം ഹൈക്കമാന്‍ഡ് ഇടപെടും. സംസ്ഥാനനേതാക്കള്‍ രാഹുലിനോട് പറഞ്ഞ കാര്യങ്ങളില്‍ തെറ്റിദ്ധരിപ്പിക്കലുകള്‍ നടന്നിട്ടുണ്ടോയെന്ന് ഹൈക്കമാന്‍ഡ് പരിശോധിക്കും.

രാഹുലിനെ യഥാര്‍ഥ വസ്തുത അറിയിക്കുന്നതില്‍ വാസ്നിക് പരാജയപ്പെട്ടെന്നും ആരോപണമുണ്ട്. സംസ്ഥാനത്തെ സാഹചര്യം കൃത്യമായി അറിഞ്ഞിട്ടും യഥാര്‍ഥ വസ്തുത അദ്ദേഹം രാഹുല്‍ ഗാന്ധിയെ അറിയിച്ചില്ലെന്നും പരാതിയുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top