Latest News

നരേന്ദ്രമോദി ചൈനയിലെത്തി

ചൈനയിലെ കിങ് ദാവോയിലെ ഷാങ് ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തി. ആറ് മാസത്തിനുളളില്‍ രണ്ടാം തവണ ചൈനയിലെത്തുന്ന മോദി ചൈനീസ് പ്രസിഡന്റ് ഷിചിന്‍പിങുമായി ചര്‍ച്ച നടത്തും. ദോക്ലോ അതിര്‍ത്തി പ്രതിസന്ധി നിലനില്‍ക്കെ മോദിയുടെ ചര്‍ച്ച പ്രശ്‌നപരിഹാരത്തിന് കളമൊരുക്കുമെന്നാണ് വിലയിരുത്തല്‍. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയില്‍ ആറ് രാഷ്ട്രത്തലവന്‍മാരുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തുന്നുണ്ട്. ഇറാന്‍ ആണവകരാറില്‍ നിന്നുളള അമേരിക്കയുടെ പിന്‍മാറ്റം ട്രംപ്-കിം ജോങ് ചര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. ഇതിനു പുറമെ ആഗോള തീവ്രവാദം ചെറുക്കാന്‍ അംഗരാജ്യങ്ങള്‍ ഒന്നിച്ച് പ്രഖ്യാപംന നടത്തും.

ഇന്ത്യ, പാകിസ്ഥാന്‍, ചൈന, കസാകിസ്ഥാന്‍, റഷ്യ, തജിക്കിസ്ഥാന്‍, ഉസ്‌ബൈക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഷാങ് ഹായ് സഹകരണ സംഘടനയിലെ അംഗങ്ങള്‍.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top