പ്രകൃതിക്ക് ഹാനികരമായ ഫ്ളക്സ് മെറ്റീരിയലുകള്‍ ഉപയോഗിച്ചുളള പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്ത് മാതൃഭൂമി പത്രം മാതൃക കാട്ടുന്നു.
പ്രകൃതിക്ക് ദോഷമുണ്ടാക്കുന്ന പ്ലാസ്റ്റിക്കിന്റെയും, ഫ്ളക്സ് ബോര്‍ഡിന്റെയും ദോഷഫലങ്ങളേക്കുറിച്ച് ലേഖനമെഴുതുന്ന മാതൃഭൂമി പത്രംതന്നെ അവയൊഴിവാക്കാന്‍ തീരുമാനമെടുത്ത് കഴിഞ്ഞു.
മാതൃഭൂമിയുടെ 90 ഫ്ളക്സ് മെറ്റീരിയലുകള്‍ പരസ്യബോര്‍ഡുകളില്‍ നിന്ന് ഇതിനോടകം നീക്കം ചെയ്ത് കഴിഞ്ഞു. ഇതിനു പുറമെ ബസ് ഷെല്‍ട്ടറുകള്‍, ഓഫീസ് ബോര്‍ഡുകള്‍ എന്നിവയില്‍ നിന്നും ഫ്ളക്സ് മാറ്റിയിട്ടുണ്ട്. പ്രകൃതിക്ക് അനുയോജ്യമായതും, സര്‍ക്കാര്‍ അംഗീകൃതമായ മെറ്റീരിയലുകളുമാണ് പരസ്യത്തിനായി മാതൃഭൂമി ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്.
ഈ അനുകരണീയ മാതൃക കേരളത്തിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ പിന്തുടര്ന്നാല് പ്രകൃതിയോട് കൂടുതല്‍ അടുക്കാം.