കൊച്ചി: തത്സമയം പ്രദോഷ ദിന പത്രത്തിന് കൊച്ചിയില്‍ ഔദ്യോഗിക തുടക്കമായി. എറണാകുളത്തെ താജ് ഗേറ്റ് വേ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം പത്രത്തിന്റെ ഉദ്ഘടനം നിര്‍വഹിച്ചു. പ്രമുഖ പത്ര പ്രവര്ത്തകന് തോമസ് ജേക്കബിന് കോപ്പി നല്‍കിയായായിരുന്നു ഉദ്ഘാടനം. ഇതോടെ കോഴിക്കോട്, മലപ്പുറം എഡിഷനുകള്‍ക്ക് പിന്നാലെ കൊച്ചി എഡിഷനു കൂടി തുടക്കമായി.
പത്ര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ആണിക്കല്ലാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നതിനൊപ്പം സാമൂഹികമായ ഉത്തരവാദിത്വം നിറവേറ്റാനുള്ള ബാധ്യതയും മാധ്യമങ്ങള്‍ക്കുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ദുര്‍ബല ജനവിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്, തത്സമയം ഗ്രൂപ്പ് മാനേജിംഗ് എഡിറ്റര്‍ എന്‍. ജഹാംഗീര്‍, ചെയര്മാന് പി കെ അബ്ദുല്‍ റഹിം പ്രൊഫ. കെ. വി. തോമസ് എം. പി, റിട്ട. ജസ്റ്റിസ് പി കെ ഷംസുദ്ദീന്, മേയര്‍ സൗമിനി ജെയിന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.