Kerala

കോണ്‍ഗ്രസിന്റെ സീറ്റ് വിട്ടുകൊടുത്തതല്ലെന്ന് ചെന്നിത്തല

കോണ്‍ഗ്രസിനു അവകാശപ്പെട്ട രാജ്യസഭ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം പാര്‍ട്ടിയില്‍ രൂക്ഷമാകുന്നതിനിടെ തീരുമാനത്തെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്റെ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതല്ലെന്ന് അദ്ദേഹം പറഞ്ഞു. കാത്തിരിക്കുക, ഇനിയും കോണ്‍ഗ്രസില്‍ വലിയ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും ചെന്നിത്തല വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

നേതൃത്വം കൂടിയെടുത്ത തീരുമാനമാണിത്. ഇത് തെറ്റാണെന്ന് പറയാനാവില്ലെന്നും മുന്‍ കാലങ്ങളിലും ഇത്തരം തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ സീറ്റ് വിട്ടുകൊടുത്തതല്ല. മറിച്ച് മാണി മുന്നണിയിലേക്ക് വരുന്നതിനുവേണ്ടിയാണ് സീറ്റ് നല്‍കിയത്. മാണിയുടെ മുന്നണി പ്രവേശനത്തോടെ 2021ല്‍ യുഡിഎഫിന് അധികാരത്തില്‍ വരാന്‍ സാധിക്കും. ഇതോടെ രണ്ട് രാജ്യസഭ സീറ്റ് ലഭിക്കുമെന്നും ഇതില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ചില കാലഘട്ടങ്ങളില്‍ മുന്നണി താത്പര്യങ്ങള്‍ അനുസരിച്ചാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. നേതൃത്വത്തിന്റെ ഈ തീരുമാനം പാര്‍ട്ടിക്കും മുന്നണിക്കും ഗുണം ചെയ്യും. നേതൃത്വത്തിന്റെ തീരുമാനം സംബന്ധിച്ച് കൃത്യമായി അറിയില്ലാത്തവരാണ് പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top