Football

ലോകകപ്പിന് ഇനി ആറ് നാള്‍; ഉദ്ഘാടനത്തിന് സൗദി കിരീടാവകാശിയും

മോസ്‌കോ: റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന് ഇനി ആറ് നാള്‍ മാത്രം. ഉദ്ഘാടന ചടങ്ങിന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പങ്കെടുക്കും. മുഹമ്മദ് ബിന്‍ സല്‍മാന്റെ ഓഫീസ് ഡയറക്ടര്‍ ബദര്‍ അല്‍ അസ്‌കറാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

ജൂണ്‍ 14-ന് റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. സൗദി കിരീടവകാശിക്കൊപ്പം നിരവധി പ്രമുഖരും വര്‍ണശബളമായ ചടങ്ങുകളില്‍ പങ്കെടുക്കും.

ആതിഥേയരായ റഷ്യയും സൗദിയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഈ മത്സരം വീക്ഷിക്കാനും അദ്ദേഹമുണ്ടാകും. മോസ്‌കോയിലെ ലുസ്നിസ്‌കി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top